തച്ചോളി സ്മാരക പഠനകേന്ദ്രവും മ്യൂസിയവും സ്ഥാപിക്കണം ; ഹനുമാൻ സേന ഭാരത്

February 17, 2021 0 By Editor

വടകര ചരിത്രമുറങ്ങുന്ന തച്ചോളി തറവാടിനെ കുറിച്ചും വടക്കൻവീരഗാഥ കളെ കുറിച്ചും വരുന്ന തലമുറയ്ക്ക് പഠിക്കാൻ വടകര ആസ്ഥാനമായി സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ തച്ചോളി സ്മാരക പഠനകേന്ദ്രവും മ്യൂസിയവും സ്ഥാപിക്കണമെന്ന് ഹനുമാൻ സേന ഭാരത് വടകര താലൂക്ക് കൺവെൻഷൻ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ AM ഭക്തവത്സലൻ പറഞ്ഞു ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹനുമാൻ സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുലക്ഷം മെമ്പർഷിപ്പ് വിതരണ ക്യാമ്പയിൻന്റെ ഭാഗമായി വടകര മേഖല തല ഉദ്ഘാടനം ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എഎം ഭക്തവത്സലൻ നിർവഹിച്ചു . ഭക്ഷണത്തിനും മരുന്നിനും ഹലാൽ മുദ്ര ഉപയോഗിക്കുന്നത് മതേതരത്വത്തിന് വെല്ലുവിളിയാണ് ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതതീവ്രവാദ സംഘടനകളുടെ ജനകീയ കാപട്യ നുഴഞ്ഞുകയറ്റം എന്നിവയ്ക്ക് എതിരെ ശക്തമായ സമരത്തിന് ഇറങ്ങുവാനും യോഗം തീരുമാനിച്ചു വടകര വിജയ ഓഡിറ്റോറിയത്തിൽ നടന്ന താലൂക്ക് കൺവെൻഷനിൽ താലൂക്ക് പ്രസിഡണ്ട് ശ്രീപാൽ അധ്യക്ഷതവഹിച്ചു ഗർഗിയൻ സുധീരൻ രാമദാസ് ,കെ പുരുഷു മാസ്റ്റർ പ്രണവ് വടകര മോഹനൻ കൊയിലാണ്ടി, ശശി സ്വാമി വയനാട്, സുബ്രഹ്മണ്യൻ, പ്രദീപ് വടകര, സംഗീത് ചേവായൂർ . റിനിൽ ഏറണകളും എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശീപാലിനെ പൊന്നാട അണിയിച്ചു.