തൽക്കാലം മത്സരിക്കാനില്ല, അത് വ്യക്തിപരമായ തീരുമാനം- കോടിയേരി
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചും നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം നിലപാട് വിശദീകരിച്ചും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി…
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചും നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം നിലപാട് വിശദീകരിച്ചും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി…
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചും നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം നിലപാട് വിശദീകരിച്ചും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.നിയമസഭാ തിരഞ്ഞെടുപ്പില്‍ തൽക്കാലം മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാര്‍ട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു തവണ ജയിച്ചവര്‍ മാറും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയ സാദ്ധ്യതയാകും ഒരു ഘടകം. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും കാണുമെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് സി പി എം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയെ തോല്‍പ്പിക്കാനാണ് സി പി എമ്മിന്റെ ശ്രമം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി പി എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരവേലയാണെന്നും കോടിയേരി പറഞ്ഞു.കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബി ജെ പിക്ക് അവരെ വിലയ്‌ക്കെടുക്കാനാകും. സംസ്ഥാനത്ത് സി പി എം തകര്‍ന്നാലേ ബി ജെ പിക്ക് രക്ഷയുളളൂ. പശ്ചിമബംഗാളിലും ത്രിപുരയിലും സി പി എം ക്ഷീണിച്ചപ്പോഴാണ് ബി ജെ പിക്ക് മുന്നേറാനായതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.