കൂനൂരിൽ കരിമ്പുലിയിറങ്ങി; ഗ്രാമവാസികൾ ഭീതിയിൽ

March 4, 2021 0 By Editor

കൂനൂർ : കൂനൂരിലെ അഴക്കരയ്ക്കടുത്ത് എമകുണ്ട് എന്ന ഗ്രാമത്തിൽ കരിമ്പുലിയിറങ്ങിയത് നിവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഗ്രാമത്തിലെ വളർത്ത്‌ ആടുകളും കോഴികളും രാത്രിസമയത്ത് കാണാതെപോകുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം ഇവിടെയുള്ള ഒരുവീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി.യിലാണ് കരിമ്പുലി ഗ്രാമത്തിലിറങ്ങുന്ന ദൃശ്യം പതിഞ്ഞത്. ഒരു വീട്ടിലെ വളർത്തുനായയെ പിടികൂടി ഓടിമറയുന്നതും പതിഞ്ഞു.തേയിലത്തോട്ടവും വനവും ചുറ്റുമുള്ള പ്രദേശമാണ് എമകുണ്ട് ഗ്രാമം.പുലിയെ പിടികൂടാൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ച്‌ വരികയാണ്.