24 വർഷങ്ങൾക്ക് ശേഷം മോഹൻലാലും എ.ആർ റഹ്മാനും ഒന്നിക്കുന്നു ; മലയാളത്തിലെ ചിലവേറിയ ​ഗാനവുമായി ആറാട്ട് ഒരുങ്ങുന്നു

March 22, 2021 0 By Editor

24 വർഷങ്ങൾക്ക് ശേഷം മോഹൻലാലും എ.ആർ റഹ്മാനും ഒന്നിക്കുന്നു, ‘ആറാട്ടി’ന്റെ ഭാ​ഗമായാണ് സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാൻ എത്തുന്നത് . ഒരു ഗാനരംഗത്തില്‍ റഹ്മാനും മോഹന്‍ലാലിനൊപ്പം വേഷമിടുന്നുണ്ട്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. “ആറാട്ടിനുവേണ്ടി സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാനൊപ്പമുള്ള അസാധാരണവും സവിശേഷവുമായ ഒരു ഷൂട്ട്”,എന്നാണ് റഹ്മാനും ഉണ്ണികൃഷ്ണനും.ഒപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും എ ആര്‍ റഹ്മാനും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്. യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് സം​ഗീതം പകർന്നത് റഹ്മാനായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ആറാട്ടിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.