ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല; അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറില്ല ” ശശികല ടീച്ചർ

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞ് അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണെന്ന് ശശികല ടീച്ചർ

കോട്ടയം : ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞ് അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണ് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. 2018 സംഭവങ്ങൾ ഇവിടുത്തെ ഭക്തർക്ക് മറക്കാൻ കഴിയില്ല. ശബരിമല പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു എന്ന് പറയുന്ന നേതാക്കൾ ഭക്തർ ഒഴുക്കിയ കണ്ണീർ തിരിച്ചു തരുമോ എന്നും ശശികല ടീച്ചർ ചോദിച്ചു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ വേട്ടയാടിയ അയ്യപ്പ ഭക്തരുടെ കുടുംബ സംഗമം കോട്ടയത്ത്‌ ഉദ്ഘാടനം ചെയ്യുക ആയിരുന്നു ശശികല ടീച്ചർ.

ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല എന്നും നിയമം കൊണ്ടുവരും എന്ന് പറയുന്ന പ്രതിപക്ഷം അന്ന് എവിടെ ആയിരുന്നു എന്നും ശശികല ടീച്ചർ ചോദിച്ചു. അയ്യപ്പഭക്തരെ വേട്ടയാടാൻ ഉപയോഗിച്ചതിൻ്റെ പത്ത് ശതമാനം ഉപയോഗിച്ചിരുന്നെങ്കിൽ കേരളം ഭീകരവാദികളുടെ താവളമാകുമായിരുന്നില്ല. അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറരുത് എന്നും ശശികല ടീച്ചർ പറഞ്ഞു.ശരണം വിളികളുടെ അകമ്പടിയിൽ നടന്ന സംഗമത്തിന്റെ ദീപ പ്രോജ്വലനം വാഴൂർ തീർത്ഥപാദശ്രമം മഠാധിപതി പ്രജ്ഞാനന്ത തീർഥപാദ സ്വാമികൾ നിർവഹിച്ചു. ശബരിമല കർമ്മ സമതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ഭക്തരെ സംഗമത്തിൽ ആദരിച്ചു. ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസി ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *