കുവൈത്ത്​ ഇന്ത്യയിലേക്ക്​ ഓക്​സിജനും ചികിത്സ സഹായങ്ങളും അയക്കും

കുവൈത്ത്​ സിറ്റി: കോവിഡ്​ ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലേക്ക്​ കുവൈത്ത്​ ഓക്സിജനും മറ്റു ചികിത്സ സഹായങ്ങളും അയക്കും. തിങ്കളാഴ്​ച വൈകീട്ട്​ ചേര്‍ന്ന കുവൈത്ത്​ മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​.ഓക്സിജൻ ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യക്ക്​ വിവിധ ലോക രാജ്യങ്ങള്‍ സഹായ വാഗ്​ദാനങ്ങള്‍ നല്‍കുന്നുണ്ട്​. ​പ്രതിസന്ധി എത്രയും വേഗം അതിജയിക്കാന്‍ സുഹൃത്​ രാജ്യമായ ഇന്ത്യക്ക്​ കഴിയട്ടെയെന്ന്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹി​െന്‍റ നേതൃത്വത്തിലുള്ള കുവൈത്ത്​ മന്ത്രിസഭ ആശംസിച്ചു.മൂന്നര ലക്ഷത്തിനടുത്താണ്​ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ പുതിയ കോവിഡ്​ കേസുകള്‍. യൂറോപ്പ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങള്‍ക്കും സഹായം എത്തിച്ചു നൽകിയിരുന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കു കിട്ടുന്ന സഹായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story