Begin typing your search above and press return to search.
500 രൂപയ്ക്കു ആർടിപിസിആർ ടെസ്റ്റിന് വിസമ്മതിക്കുന്ന ലാബുകൾക്ക് എതിരെ നടപടി
തിരുവനന്തപുരം∙ ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്കു ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ല. ചില ലാബുകാർ ആർടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്ന് അവർ ഓർക്കണം.
സർക്കാര്‍ നിശ്ചയിച്ച നിരക്കിൽ ലാബുകൾ ടെസ്റ്റ് ചെയ്യണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ പഠനത്തിനുശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്ന് അവർ മനസിലാക്കണം. ആർടിപിസിആർ ടെസ്റ്റിനു ചെലവ് 240 രൂപയാണ്. ടെസ്റ്റിനുള്ള മനുഷ്യവിഭവംകൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.
Next Story