അതിര്‍ത്തി കടന്നുള്ള ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്
ഗാസ : ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അയയുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ആക്രമണം ഹമാസ് വ്യക്തമാക്കിയതായാണ് സൂചന. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ്…
ഗാസ : ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അയയുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ആക്രമണം ഹമാസ് വ്യക്തമാക്കിയതായാണ് സൂചന. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ്…
ഗാസ : ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം അയയുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ആക്രമണം ഹമാസ് വ്യക്തമാക്കിയതായാണ് സൂചന. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിവയ്പ് നിര്‍ത്തുമെന്നും അവര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിനെതിരെ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്നത്.ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.ലെബനനിലെ അല്‍ മയദീന്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമാസിന്റെ ഉന്നത നേതാവ് മൂസ്സ അബു മര്‍സൂക്ക് ഒന്നോ രണ്ടോ ദിവസത്തിനകം വെടി നിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞത്. ഇസ്രായേലുമായുളള കരാറിന്റെ അടിസ്ഥാനത്തിലാകും പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട് .ഇസ്രായേല്‍ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.