ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍: കലക്ടർ എസ്. അസ്കർ അലി
കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. തീരുമാനങ്ങള് ദ്വീപ് നിവാസികളുടെ ഭാവിക്കുവേണ്ടിയാണെന്ന് കളക്ടര്‍ കൊച്ചിയില് വാര്ത്താ സമ്മേളനത്തില് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് അനധികൃത കൈയേറ്റങ്ങളാണ്.…

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. തീരുമാനങ്ങള് ദ്വീപ് നിവാസികളുടെ ഭാവിക്കുവേണ്ടിയാണെന്ന് കളക്ടര്‍ കൊച്ചിയില് വാര്ത്താ സമ്മേളനത്തില് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് അനധികൃത കൈയേറ്റങ്ങളാണ്. മറിച്ചുള്ള പ്രചരണം നടത്തുന്നത് സ്ഥാപിത താല്പര്യക്കാരാണ്. ദ്വീപില് വര്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള് തടയാനാണ് ഗുണ്ടാനിയമം നടപ്പാക്കിയത്. രണ്ട് കുട്ടിള് ഉള്ളവര്ക്ക് തെരഞ്ഞെടുപ്പില് മത്സരിക്കാനാവില്ലെന്നത് തെറ്റായ പ്രചാരണമാണ്. യാത്രാ വിലക്കില് ഇളവ് നല്കിയത് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചായിരുന്നു. വ്യാജകാമ്പയിന് നടക്കുന്നത് ദ്വീപിനു പുറത്താണെന്നും കളക്ടര്‍ ആരോപിച്ചു.
ദ്വീപിൽ കൂടുതലായി ലഭിക്കുന്ന വിഭവങ്ങളാണ് സ്കൂളുകളിൽ നൽകുന്നത്. ചിക്കനും ബീഫും സുലഭമല്ല. അതിനാലാണ് അവ സ്കൂൾ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ദ്വീപുകളിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാക്കാനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ നടത്തി വരുന്നു. കവരത്തിയെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രമായ വികസനം കൊണ്ടുവരുമെന്നും അസ്കർ അലി പറഞ്ഞു.