ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷിയോഗം

ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം. അഡ്മിനിസ്ട്രേറ്റർക്കും കളക്ടർക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഏത് രീതിയിൽ നേരിടണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ പ്രതിഷേധത്തിന്റെ രീതിയും മറ്റൊരു തലത്തിലേക്ക് മാറിയേക്കും. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് സൂചന. അതിനിടെ ദ്വീപിലെ തീരമേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ വിവരം അറിയിക്കാനാണ് നിർദേശം.

അതിനിടെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനും കളക്ടർക്കുമെതിരെ കവരത്തി വില്ലേജ് പഞ്ചായത്ത് പ്രമേയം പാസാക്കി. ദ്വീപ് നിവാസികൾക്കെതിരെ കള്ളപ്രചാരണം നടത്തി എന്നാണ് പ്രമേയത്തിൽ പറയുന്നത്. ദ്വീപിൽ ലഹരി ഉപയോഗം കൂടുന്നതായി കളക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കവരത്തി വില്ലേജ് പഞ്ചായത്തിന്റെ പ്രമേയം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story