സിംഹം കോവിഡ് ബാധിച്ച് മരിച്ചു; മുതുമലയിൽ 28 ആനകളെ പരിശോധനക്ക് വിധേയരാക്കി

ഊട്ടി: തമിഴ്നാട്ടിലെ മൃഗശാലയിൽ സിംഹം കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഊട്ടി മുതുമല ടൈഗര്‍ റിസര്‍വിലെ 28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി.

ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ പെൺസിംഹമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൃഗശാലയിലെ 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതുമലയിലെ ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

എല്ലാ ആനകളുടേയും സാമ്പിളുകൾ ശേഖരിച്ച് ഉത്തർപ്രദേശിലെ ഇസത്ത് നഗറിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് തമിഴ്നാട് വനം മന്ത്രി കെ.രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. രാവിലെ മുതൽ ഉച്ചവരെ ആനകളുടെ സ്രവമെടുക്കൽ നീണ്ടുനിന്നു. ആനകളെ കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ചത്. 52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story