റഹ്മാന്‍ താമസിച്ചത് പാതി ചുമരുള്ള മുറിയില്‍, സജിതയെ താമസിപ്പിച്ചത് മറ്റെവിടെയൊയാണെന്നും മകന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും രക്ഷിതാക്കള്‍” തന്റെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചെന്ന് റഹ്‌മാൻ

June 11, 2021 0 By Editor

പാലക്കാട്: അയിലൂരില്‍ യുവതിയെ പത്ത് വര്‍ഷം വീട്ടിലെ മുറിയില്‍ ആരും അറിയാതെ താമസിപ്പിച്ചുവെന്ന വാദം തള്ളി യുവാവിന്റെ രക്ഷിതാക്കള്‍. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. റഹ്മാന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു ആ രക്ഷിതാക്കള്‍ പങ്കുവെച്ചത്.

എന്നാൽ തന്റെ വീട്ടുകാരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിക്കേണ്ടിവന്നതെന്ന് റഹ്മാൻ പറയുന്നു. ‘രണ്ടു കൊല്ലം പ്രണയിച്ചു. പെട്ടെന്ന് ഒരു ദിവസം അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. എനിക്കു കുറച്ചു പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയപ്പോൾ വൈകി. പക്ഷേ ആ പണം വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ ഞങ്ങൾക്ക് എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്നത് ഓർക്കാൻപോലും വയ്യെന്നും , കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തും കൊണ്ടുപോയി കൂടോത്രം ചെയ്യിച്ചുവെന്നും അദ്ദഹം പറഞ്ഞു.