പിണറായി X സുധാകരൻ; പിണറായി‌ക്ക് മറുപടിയുമായി സുധാകരന്റെ പത്രസമ്മേളനം ഉടൻ

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അല്‍പ്പസമയത്തിനകം മറുപടി പറയും. രാവിലെ പതിനൊന്നേ കാലിനാണ് പിണറായിക്ക് മറുപടി പറയാനായി…

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അല്‍പ്പസമയത്തിനകം മറുപടി പറയും. രാവിലെ പതിനൊന്നേ കാലിനാണ് പിണറായിക്ക് മറുപടി പറയാനായി സുധാകരന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത് . മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. അതിനുശേഷം ഇന്ന് രാവിലെയോടെയാണ് പതിനൊന്ന് മണിയ്‌ക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സുധാകരന്‍ അറിയിച്ചത്. പതിനൊന്ന് മണിയടുപ്പിച്ച്‌ വാര്‍ത്ത സമ്മേളനം 11.15ന് ആയിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം ഡി സി സി ഓഫീസില്‍ വച്ചാണ് വാര്‍ത്താസമ്മേളനം.

ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷന്‍റെ പരാമര്‍ശത്തോടാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരന്‍ പറയുന്നത് സ്വപ്‌നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണന്‍ കോളേജില്‍ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാര്‍ക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അടക്കം സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പിണറായിയുടെ മറുപടി വന്നതോടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസ്-സി പി എം അണികള്‍ ഏറ്റുമുട്ടി. വരുംദിവസങ്ങളില്‍ കേരള രാഷ്‌‌ട്രീയത്തിലെ ചൂടുപിടിച്ച ചര്‍ച്ച വിഷയമായി ബ്രണ്ണന്‍ കോളേജ് വിവാദം മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story