രാമനാട്ടുകരയിലെ വാഹനാപകടം ; ടീം വന്നത് എയർപോർട്ടിൽ വരുന്ന സ്വർണം തട്ടാനോ !?  അപകടം സ്വർണം എയർപോർട്ടിൽ  പിടികൂടിയപ്പോൾ ഉള്ള  തിരിച്ച്പോക്കിലെന്ന് റിപ്പോർട്ടുകൾ !

രാമനാട്ടുകരയിലെ വാഹനാപകടം ; ടീം വന്നത് എയർപോർട്ടിൽ വരുന്ന സ്വർണം തട്ടാനോ !? അപകടം സ്വർണം എയർപോർട്ടിൽ പിടികൂടിയപ്പോൾ ഉള്ള തിരിച്ച്പോക്കിലെന്ന് റിപ്പോർട്ടുകൾ !

June 21, 2021 0 By Editor

രാമനാട്ടുകരയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ യാത്രയിൽ ദുരൂഹതയെന്ന് പൊലീസ്. യാത്രാസംഘം സ്വര്‍ണക്കടത്ത് ഇടനിലക്കാരാണെന്നു സൂചനയുണ്ട്. തിങ്കളാഴ്ച പുലർച്ചെ 4.30ന് എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.15 അംഗ സംഘം കരിപ്പൂരിലെത്തിയത് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടയിൽ ഇവർ വിമാനത്തിൽ എത്തിച്ച സ്വർണം കവരാനാണ് സംഘം ചെർപ്പുളശ്ശേരിയിൽ നിന്നും കരിപ്പൂരിൽ എത്തിയത് എന്നും എന്നാൽ ഇതിനിടെ വിമാനത്താവളത്തിൽവെച്ച് സ്വർണം പിടികൂടിയിയപ്പോൾ തിരിച്ച് പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഒരു കോടി 11 ലക്ഷം വിലമതിക്കുന്ന സ്വർണമായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്. ദുബായിൽ നിന്നും മലപ്പുറം സ്വദേശിയാണ് വിമാനത്തിൽ സ്വർണം എത്തിച്ചത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങാൻ വരുന്നവരും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം 15 പേരാണ് മൂന്ന് വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിലെ ഒരു സംഘം കണ്ണൂരിൽ നിന്നും എത്തിയവരാണ്. ഇവരുമായി ചെർപ്പുളശ്ശേരിയിൽ നിന്നും എത്തിയ സംഘം തർക്കത്തിലേർപ്പെട്ടെന്നും വിവരമുണ്ട്. രക്ഷപെട്ട സംഘത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പിടിയിലായ ആറ് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്.