തൃശ്ശൂരിൽ ക്വാറിയില്‍ വന്‍ സ്‌ഫോടനം ; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

June 21, 2021 0 By Editor

തൃശ്ശൂർ: തൃശൂർ വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്.

സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണ്. ഈ പാറമട മൂന്നു വർഷം മുമ്പ് സബ് കളക്ടർ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.  പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കേളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്‌ഫോടനം നടക്കുമ്പോള്‍ ക്വാറി ഉടമ നൗഷാദ് ഉള്‍പ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്.  വലിയ പ്രകമ്പനത്തോടെയായിരുന്നു സ്‌ഫോടനം. പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനം അനുഭവപ്പെട്ടതോടെ ഭൂചലനമാണെന്ന് കരുതി ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി.