രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്
മലപ്പുറം : രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ 8 ക്വട്ടേഷന്‍ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ്…
മലപ്പുറം : രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ 8 ക്വട്ടേഷന്‍ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ്…
മലപ്പുറം : രാമനാട്ടുകര അപകടത്തില്‍ അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്തിന് സുരക്ഷ ഒരുക്കാനെത്തിയ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ 8 ക്വട്ടേഷന്‍ സംഘാഗങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട സ്വര്‍ണ കടത്ത് സംഘങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പോലീസിന്‍്റെ അന്വേഷണം. രക്ഷപ്പെട്ട രണ്ട് പേര്‍ക്ക് ആയി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരെക്കുറിച്ചും സ്വര്‍ണം കൊള്ളയടിക്കാനെത്തിയവരെക്കുറിച്ചും കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സമഗ്ര അന്വേഷണം നടത്തും.
മൂന്നു വാഹനങ്ങളിലായി സ്വര്‍ണക്കടത്തുകാര്‍ക്ക് അകമ്ബടി പോവാനെത്തിയ സംഘത്തിലെ എട്ട് പേരാണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുബഷിര്‍ ,സുഹൈല്‍ , ഹസന്‍ ,ഫൈസല്‍ ,ഫയാസ് , സലീം , ഷാനിദ്, മുസ്തഫ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. കൊടുവളളി കേന്ദ്രമായ സ്വര്‍ണ്ണക്കടത്തു സംഘത്തിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചാണ് 15 അംഗ സംഘമെത്തിയത്. ഇവരില്‍ 5 പേര്‍ അപകടത്തില്‍ മരിച്ചു. 2 പേര്‍ രക്ഷപ്പെട്ടു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
.