കോപ്പ അമേരിക്ക: പെറുവിനെ തോല്‍പ്പിച്ച്‌ കൊളംബിയ മൂന്നാമത്

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പെറുവിനെതിരെയാണ് കൊളംബിയയുടെ ജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കൊളംബിയ…

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പെറുവിനെതിരെയാണ് കൊളംബിയയുടെ ജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കൊളംബിയ പെറുവിനെ പരാജയപ്പെടുത്തിയത്.

ഇരട്ടഗോലുകളുമായി ലൂയിസ് ഡിയാസാണ് കൊളംബിയയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് യോഷിമിര്‍ യോടുണിലൂടെ പെറുവാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ കൊളംബിയ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ കൊളംബിയക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. പിന്നീട് 66-ാം മിനുട്ടില്‍ ലൂയിസ് ഡിയാസ് അടുത്ത ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് തൊടുത്ത കിക്ക് ഡിയാസ് പെറുവിന്റെ ഗോള്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു.

അതിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ പെറു 82-ാം മിനുട്ടില്‍ ലാപഡുള്ളയുടെ ഹെഡ്ഡറിലൂടെ സമനില നേടി. എന്നാല്‍ അധിക സമയത്ത് മനോഹരമായ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പെറു വല വീണ്ടും കുലുക്കി ഡിയാസ് കൊളംബിയയുടെ ജയം ഉറപ്പാക്കുകയായിരുന്നു. സെമി ഫൈനലില്‍ പെറു ബ്രസീലിനോടും കൊളംബിയ അര്‍ജന്‍റീനയോടുമാണ്​ പരാജയപ്പെട്ടത്. നാളെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം നാളെ ( ഞായറാഴ്ച) പുലര്‍ച്ചെ 5. 30നാണ് മത്സരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story