പൃഥ്വി, മഞ്ജുവാര്യര്‍, ആസിഫ് അലി, അന്ന ബെന്‍; വൻ താരനിരയുമായി ‘കാപ്പ’ ഒരുങ്ങുന്നു
കാപ്പ എന്ന സിനിമയിലൂടെ ഇതാദ്യമായി പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇരുവര്‍ക്കും ഒപ്പം ആസിഫ് അലിയും അന്ന ബെന്നും ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന…
കാപ്പ എന്ന സിനിമയിലൂടെ ഇതാദ്യമായി പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇരുവര്‍ക്കും ഒപ്പം ആസിഫ് അലിയും അന്ന ബെന്നും ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന…
കാപ്പ എന്ന സിനിമയിലൂടെ ഇതാദ്യമായി പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇരുവര്‍ക്കും ഒപ്പം ആസിഫ് അലിയും അന്ന ബെന്നും ഛായാഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഫഹദ്- മഹേഷ് നാരായണ്‍ ചിത്രം മാലിക്കിനായി ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസാണ് കാപ്പയില്‍ ക്യാമറ ചലിപ്പിക്കുന്നത്. പ്രശസ്ത കഥാകൃത്ത് ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിഅദ്ദേഹം തന്നെ തിരക്കഥയൊരുക്കുന്ന സിനിമയുടെ പ്രമേയമാകുന്നത് തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും അതിലെ കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ്.