നിപാ വൈറസ് ; കോഴിക്കോട് ജില്ലയില്‍ പി എസ് സി പ്രായോഗിക പരീക്ഷയും അഭിമുഖവും മാറ്റി
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച്…
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച്…
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച് തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്ബനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിക്കുന്നു.
കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസില്‍ വച്ച് ഈയാഴ്ച ഈ മാസം ആറ് മുതല്‍ പത്ത് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല,