എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് മേധാവി ശ്രീകണ്‌ഠന്‍ നായര്‍ക്ക് പങ്കുണ്ടോ ?! അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് മേധാവി ശ്രീകണ്‌ഠന്‍ നായര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രദീപിന്റെ മാതാവ്…
തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് മേധാവി ശ്രീകണ്‌ഠന്‍ നായര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രദീപിന്റെ മാതാവ്…
തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 ന്യൂസ് മേധാവി ശ്രീകണ്‌ഠന്‍ നായര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പ്രദീപിന്റെ മാതാവ് ആർ. വസന്തകുമാരി ആണ് ഹർജി നൽകിയിരിക്കുന്നത്. വസന്തകുമാരിയ്‌ക്ക് വേണ്ടി ഹർജി നൽകിയ അഭിഭാഷകനായ കൃഷ്ണരാജ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചത് . എന്ത് ചെയ്താലും ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന ചില മാധ്യമ പ്രവർത്തകരുടെ വിശ്വാസം ഒന്ന് മാറ്റി എഴുതേണ്ടതുണ്ട്. ഇത് ചിലപ്പോൾ അതിന് ഒരു ഹേതുവാകാം. – എന്നും കൃഷ്ണരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
എസ് വി പ്രദീപിന് ശ്രീകണ്ഠൻ നായരുടെ ചാനൽ വക ഭീഷണി ഉണ്ടായിരുന്നു എന്ന് എസ് വി പ്രദീപിന്റെ കുടുംബവും സിജി എന്ന മാദ്ധ്യമ പ്രവർത്തകയും എസ് വി പ്രദീപ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും ഉറപ്പിക്കുന്നതായും കൃഷ്ണരാജ് ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്‌ക്കാപമണ്ഡപത്താണ് അപകടം നടന്നത് . കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറര്‍ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂര്‍ക്കാവ് മൈലമൂടില്‍ ക്രഷറില്‍ നിന്നും ലോറി വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവര്‍ക്കോ ലോറി ഉടമയ്‌ക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്