Begin typing your search above and press return to search.
മുല്ലപ്പെരിയാർ ജലനിരപ്പ് കുറയുന്നു; ഇടുക്കിയിൽ ജലനിരപ്പ് വർധിക്കുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു. ജലനിരപ്പിൽ നേരിയ കുറവാണ് വന്നിരിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് കലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. നിലവിലെ ജലനിരപ്പ് 141.50 അടിയാണ്. ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഇടുക്കിയിലെ വൈകുന്നേരങ്ങളിൽ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുമ്പോൾ ആ ജലമൊക്കെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. നിലവിൽ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി നിലപാട്. ബ്ലൂ അലേർട്ടാണ് നിലവിൽ ഡാമിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Next Story