രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് നോയിഡയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടും. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.10,500 കോടി മുതല്‍ മുടക്കില്‍…

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് നോയിഡയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടും. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.10,500 കോടി മുതല്‍ മുടക്കില്‍ 5000 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യമുനാ എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ അതോറിറ്റിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും.ആറ് മുതല്‍ 8 വരെ റണ്‍വേകള്‍ ജേവര്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിമാനത്താവളത്തിന് ആറ് മുതല്‍ എട്ട് വരെ റണ്‍വേ നിര്‍മ്മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യുപി മാറും.