
ഐഎസ്എല്ലിലെ രാജാക്കന്മാരെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്
December 19, 2021മഡ്ഗാവ്: ഐഎസ്എല്ലിലെ രാജാക്കന്മാരെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ജയിച്ച് കയറിയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാനും കേരള ടീമിന് സാധിച്ചു. ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദ്, വാസ്ക്വസ്, ജോർജ് ഡയസ് എന്നിവരാണ് വല കുലുക്കിയത്.ഫത്തോർഡ സ്‌റ്റേഡിയത്തിൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല.