ആര്‍.എസ്.എസ്- യു.ഡി.എഫ് ചായ്‌വുള്ളവർക്ക് നിര്‍ണായക ചുമതല; പൊലീസ് അസോസിയേഷനെതിരെ കോടിയേരി
പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ…
പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ…
പൊലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷൻ അംഗങ്ങൾക്ക് പേഴ്സണൽ സ്റ്റാഫിലേക്ക് പോകാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസിൽ 40% ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു കോടിയേരി. സ്റ്റേഷനിലെ റൈറ്റർ ഉൾപ്പെടെയുള്ള നിർണായക സ്ഥാനങ്ങൾ വഹിക്കുന്നത് ആർ.എസ്.എസ് ആണ്. പൊലീസ് അസോസിയേഷൻ അംഗങ്ങൾക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പോകാനും സ്പെഷ്യൽ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനുമാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.