ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ കേസ് എടുത്ത് പോലീസ്

www.eveningkerala.com ഡൽഹി : ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് . വിഷയത്തിൽ കമ്പനിക്ക്…

www.eveningkerala.com

ഡൽഹി : ഷൂസുകളിലും , മഗ്ഗുകളിലും , ടീ ഷർട്ടുകളിലും ദേശീയ ചിഹ്നങ്ങൾ പതിപ്പിച്ച ആമസോണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് . വിഷയത്തിൽ കമ്പനിക്ക് നോട്ടീസ് അയച്ചതായി ഭോപ്പാൽ പോലീസ് കമ്മീഷണർ മക്രന്ദ് ദ്യൂസ്കർ പറഞ്ഞു.

കമ്പനിക്കും ഉദ്യോഗസ്ഥർക്കും എതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര പോലീസിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി . “ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ നമ്മുടെ ദേശീയ പതാക ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദേശീയ പതാക പോലും ഷൂസിൽ ഉപയോഗിച്ചത് അസഹനീയമാണ് “ – നരോത്തം മിശ്ര പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇന്ത്യയുടെ ഫ്‌ളാഗ് കോഡ് പ്രകാരം, ഉപയോഗത്തിന് ശേഷം വലിച്ചെറിയാവുന്ന ഏതെങ്കിലും ഉൽപ്പന്നത്തിൽ ദേശീയ പതാക അച്ചടിക്കാൻ ആർക്കും അവകാശമില്ല. വിഷയത്തിൽ കമ്പനിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കണം . ആമസോൺ ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ലെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറയുന്നു . “ഏകദേശം മൂന്ന് വർഷം മുമ്പ്, ആമസോൺ സമാനമായ രീതികളിൽ ഏർപ്പെട്ടിരുന്നു. ആ സമയത്ത്, അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്ത് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഡ് ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആമസോണിനെതിരെ ഛത്തീസ്ഗഡ് പോലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിച്ച ആമസോണിനെ ബഹിഷ്കരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട് .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story