
ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു; നായകൾക്ക് നേരെ കണ്ണില്ലാക്രൂരത
February 3, 2022അടൂർ : പത്തനംതിട്ടയിൽ നായകൾക്ക് നേരെ കണ്ണില്ലാ ക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ട് റോഡിൽ ഉപേക്ഷിച്ചു. പെരുന്തേനരുയിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ചത്ത നായയുടെ കഴുത്തിലെ ചങ്ങലാണ് ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടിയിട്ടത്. അത് വേദന സഹിക്കാനാകാതെ കരഞ്ഞപ്പോൾ നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ ഒരാൾക്ക് കടിയേറ്റു. ചാത്തൻതറ സ്വദേശി ചന്ദ്രനാണ് നായയുടെ കടിയേറ്റത്. ആരാണ് നായയുടെ മൃതദേഹം ഇത്തരത്തിൽ കെട്ടിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ചത്ത നായ പ്രദേശവാസിയായ പെൺകുട്ടിയുടേതാണ്.
ഈ ചത്ത പട്ടി എന്ന് പറയുന്നു ഒരു പക്ഷെ കൊന്ന് കെട്ടിയത് ആയാല്ലൊ ഇത് ചെയ്തവൻ അങ്ങനെ ചെയ്യാനും മടിക്കില്ല
ഇവനൊക്കെ ഇത് എന്തിന്റെ സൂക്കേടാ
ഒരു വളർത്തു നായയെ കാറിൽ കെട്ടി റോഡിൽ കൂടി വലിച്ചിഴച്ചു കൊണ്ട് പോയി ഒരിക്കൽ….. Mmmmm ജീവൻ പോയാൽ മനുഷ്യനാണെന്ക്കിലും മൃഗം ആയാലും അതിനെ ബഹുമാനിക്കണം 😔😔😔😔😔😔😔 ഏയ് മനുഷ്യാ നീ ചെയ്യ്തത് ശരി ആണോ……
ഇവനൊക്കെ ഈ മഹാപാപം എവിടെ കൊണ്ട് തീർക്കും
ഇവനൊക്കെ നല്ല ശിക്ഷ കൊടുക്കാൻ ആരുമില്ല അതാ