കാൽനൂറ്റാണ്ടിന്റെ നിസ്വാർത്ഥ സേവനം ; ജീവനക്കാരന് ബെന്‍സ് സമ്മാനിച്ച് മൈ ജി എം‍ഡി

Sreejith (Evening Kerala) കാൽനൂറ്റാനാടിന്റെ നിസ്വാർത്ഥ സേവനത്തിന് തന്റെ ചങ്കായ ജീവനക്കാരന് ഒരു ബെന്‍സ് സമ്മാനിച്ച് മൈ ജി എം‍ഡി ഷാജി.കേരളത്തിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ…

Sreejith (Evening Kerala)

കാൽനൂറ്റാനാടിന്റെ നിസ്വാർത്ഥ സേവനത്തിന് തന്റെ ചങ്കായ ജീവനക്കാരന് ഒരു ബെന്‍സ് സമ്മാനിച്ച് മൈ ജി എം‍ഡി ഷാജി.കേരളത്തിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയിലെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ കോഴിക്കോട് സ്വദേശി സി.ആർ.അനീഷിനാണ് ബെന്‍സ് ജി.എല്‍.എ 220 സമ്മാനമായി ലഭിച്ചത്.

പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വര്‍ഷങ്ങളായി എനിക്ക് ശക്തമായ പിന്തുണയുമായി നിങ്ങള്‍ എനിക്കൊപ്പമുണ്ട്. നിങ്ങളുടെ പുതിയ യാത്ര പങ്കാളിയെ ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ മൈജി എംഡിയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൈ ജിയിലെ ജീവനക്കാര്‍ക്കായി നടത്തിയ കുടുംബ സംഗമത്തിലാണ് അനീഷിനെ തേടി ഈ സര്‍പ്രൈസ് സമ്മാനമെത്തിയത്.ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നൽകിയത്.സർപ്രൈസ് സമ്മാനത്തിന്റെ 'ഷോക്കിൽ' നിന്ന് അനീഷ് ഇതുവരെ മുക്തനായിട്ടില്ല.

മൈ ജി എന്ന ബ്രാന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാജിക്കൊപ്പമുള്ള വ്യക്തിയാണ് അനീഷ് . മാര്‍ക്കറ്റിങ്ങ്, പ്രൊജക്ട് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് മൈ ജിയുടെ കേരളത്തിലുടനീളമുള്ള പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തികൂടിയാണ് .

ഇതാദ്യമായല്ല മൈ ജി ജീവനക്കാർക്ക് കാറുകൾ വാങ്ങി നൽകുന്നത്. 2 വർഷം മുൻപ് 6 ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ എന്നാണ് ഈ കാര്യത്തിൽ മൈ ജി എം .ഡി ഷാജിയുടെ അഭിപ്രായവും നിലപാടും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story