
ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന് സംശയം
February 10, 2022ദില്ലി: ഗുജറാത്ത് തീരത്ത് പാകിസ്ഥാന്റെ ബോട്ടുകൾ പിടികൂടി. പതിനൊന്ന് ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ബിഎസ്എഫാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നതായാണ് സൂചന. വ്യോമസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് ഇപ്പോൾ വ്യാപക പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
High quality news coverages.Weldon,keep it up👍