വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം; സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

വിദ്യാർത്ഥികളുമായുളള സംഘർഷത്തിൽ ഡ്രൈവർക്ക് മർദ്ദനം; സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

February 23, 2022 0 By Editor

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതേ തുടര്‍ന്ന് കോട്ടയം – എറണാകുളം റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചു.

കടുത്തുരുത്തി സ്വദേശിയായ രഞ്ജുവിനാണ് പരുക്കേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാളുടെ മൂക്കിന്റെ പാലം തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

https://mykerala.co.in/Myk_listing/thanal-home-nursing-vatakara

ബസിലേക്ക് വിദ്യാര്‍ത്ഥികളെ കയറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ബസില്‍ ഉണ്ടായിരുന്ന ചില യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.