സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തിലേക്ക് : പവന് 1,040 രൂപ കൂടി 40,560 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തിലേക്ക് : പവന് 1,040 രൂപ കൂടി 40,560 രൂപയായി

March 9, 2022 0 By Editor

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ചമാത്രം വിലയില്‍ 1,040 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധിക്കാനിടയാക്കി