പഴയതു പോലെ അല്ല , ഭരിക്കുന്നത് മോദിയാണ്; പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ ഇന്ത്യ ഉടന്‍ പ്രതികരിക്കുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം

പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യന്‍ സൈന്യം അതിവേഗം പ്രതികരിച്ചേക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി. ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ്…

പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യന്‍ സൈന്യം അതിവേഗം പ്രതികരിച്ചേക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി. ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭീഷണികളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ‘ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണെങ്കിലും രണ്ട് കൂട്ടരും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്ത്യാവിരുദ്ധ നിലപാടുള്ള തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട് വര്‍ഷങ്ങളായി പാകിസ്താന്‍ പിന്തുടര്‍ന്നു പോരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്റെ ഇത്തരം നിലപാടുകള്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതാണ്. പാകിസ്താന്‍ എല്ലാക്കാലത്തും ഇന്ത്യാവിരുദ്ധ തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തേയും സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സാധ്യതയുണ്ട്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഉയര്‍ത്തുന്നതാണ്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

അതേപോലെ അതിര്‍ത്തി തര്‍ക്കമുള്ള മേഖലയില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. സായുധ സേനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ ഏറെയാണ്. ഇതും രണ്ട് ആണവശക്തികള്‍ തമ്മിലുള്ള പ്രശ്‌നം അമേരിക്കയ്‌ക്കും നേരിട്ടുള്ള ഭീഷണിയായി മാറിയേക്കാം. ഇതില്‍ അമേരിക്കയുടെ ഇടപെടലിന്റെ ആവശ്യകതയുണ്ട്. 2020ല്‍ ലഡാക്കിലുണ്ടായ പ്രശ്‌നം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണിത്. നിയന്ത്രണ രേഖയിലുണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്‌നവും ഗുരുതരമായി മാറിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story