കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ…

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

സഹോദരൻ: അഭിനവ് കെ സന്തോഷ്. പിതാവ് സന്തോഷ് മുണ്ടക്കൽ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡൻ്റും മുൻ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കൊടുവള്ളി കാവുങ്ങൽ തറവാട് വീട്ടുവളപ്പിൽ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story