മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ; കെപിസിസി ആസ്ഥാനത്ത് ഉൾപ്പെടെ ആക്രമണം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ്…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ്…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഫ്‌ളക്‌സുകള്‍ കീറിയെറിഞ്ഞ് റോഡിലിട്ടു.തിരുവനന്തപുരം കെ.പി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എം.ജി റോഡിന് ഇരുവശവുമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോണ്‍ഗ്രസ് നടത്തുന്നത് അതിരുവിട്ട കളിയെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ കരുതിയിരിക്കണം. വി.ഡി.സതീശനും കെ.സുധാകരനും വസതിയില്‍നിന്ന് ഇറങ്ങാന്‍ പ്രയാസപ്പെടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്ഐ തുമ്മിയാൽ ഒലിച്ചുപോകുന്നതേ ഉള്ളൂ യൂത്ത് കോൺഗ്രസ്. നിയമസഭയിലേക്ക് സ്വച്ഛന്ദമായി കയറാൻ സതീശനാവില്ലെന്നും അദ്ദഹം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിൽ തിരുവനന്തപുരം മേയറും പങ്കെടുത്തു.
കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടെയാണ് സംഭവം. ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.
പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കണ്ണൂർ ഇരിട്ടിയിലും യൂത്ത് കോണ്‍ഗ്രസ്– ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.