രാഹുൽ ഗാന്ധിയെ വിടാതെ ഇഡി; ചോദ്യം ചെയ്തത് 30 മണിക്കൂർ; വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്
ഡൽഹി: നാഷ്ണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇനി വെള്ളിയാഴ്ചയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.…
ഡൽഹി: നാഷ്ണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇനി വെള്ളിയാഴ്ചയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.…
ഡൽഹി: നാഷ്ണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ഇനി വെള്ളിയാഴ്ചയാണ് രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.
ഇതുവരെ മൂന്ന് തവണയായി 30 മണിക്കൂർ രാഹുലിനെ ചോദ്യം ചെയ്തിരുന്നു. മൂന്നാംഘട്ട ചോദ്യം ചെയ്യൽ ബുധനാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്. യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് നയാപൈസപോലും താൻ എടുത്തിട്ടില്ലെന്നാണ് ഇഡിക്ക് രാഹുൽ നൽകിയ മൊഴി. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്. ഇന്ന് ഒമ്പത് മണിക്കൂറോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിൽ വ്യാപകമായ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡിയുടെ അന്വേഷണം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനെ ചോദ്യം ചെയ്യുന്ന ഇഡി നടപടിയെ ശക്തമായി എതിർക്കുകയാണ്