തേക്ക് മുറിച്ചുവിറ്റു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

തേക്ക് മുറിച്ചുവിറ്റു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

August 11, 2022 0 By Editor

കാസർഗോഡ്: തേക്ക് മുറിച്ചുവിറ്റ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത സി.പി.എം മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി തീയ്യടുക്കത്തെ സി. സുകുമാരൻ (57) നെ റിമാൻഡ് ചെയ്തു. കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ഒന്നരലക്ഷം രൂപ വിലവരുന്ന കൂറ്റൻ തേക്കാണ് മുറിച്ചത്. മുളിയാർ ഇരിയണ്ണി അരിയിൽ വനമേഖലയിൽ സുകുമാരന്റെ സ്ഥലത്തോട് ചേർന്നാണ് തേക്ക് വളർന്നിരുന്നത്. നൂറു വർഷം പഴക്കമുള്ള തേക്ക് രണ്ടാഴ്ചയ്ക്ക് മുമ്പാണ് മുറിച്ചത്.

തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് വനം മേഖലയിൽ നിന്നുള്ള മരമാണ് മുറിച്ചതെന്ന് അറിഞ്ഞത്. ആരോഗ്യ വകുപ്പ് ജീവനക്കാരനായ സുകുമാരൻ ഒരു വർഷം മുമ്പാണ് വിരമിച്ചത്.