സെപ്റ്റംബർ ഒന്നിന് ആരംഭിക്കേണ്ട നീറ്റ് പി.ജി കൗൺസലിങ് നീട്ടി

സെപ്റ്റംബർ ഒന്നിന് ആരംഭിക്കേണ്ട നീറ്റ് പി.ജി കൗൺസലിങ് നീട്ടി

August 30, 2022 0 By Editor

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് ആരംഭിക്കേണ്ട മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള നീറ്റ് പി.ജി കൗൺസലിങ് നീട്ടി. കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കാനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതുക്കിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സെപ്റ്റംബർ മൂന്നാം വാരത്തിൽ കൗൺസലിങ് ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്. നീറ്റ് പി.ജി പരീക്ഷ ജനുവരിയിൽ നടത്തി മാർച്ചിൽ കൗൺസലിങ് തുടങ്ങുന്നതാണ് രീതിയെങ്കിലും കോവിഡിൽ കഴിഞ്ഞ വർഷത്തെ പ്രവേശനം വൈകിയതോടെ ഇക്കൊല്ലവും നീണ്ടുപോകുകയായിരുന്നു.

ചില മെഡിക്കൽ കോളജുകളിൽ പരിശോധന ഇപ്പോഴും പുരോഗമിക്കുന്നതും വില്ലനായി. ഈ വർഷത്തെ പരീക്ഷ മേയ് 21നാണ് നടന്നത്. ജൂൺ 21ന് ഫല പ്രഖ്യാപനം പൂർത്തിയായി. 52,000 സീറ്റുകളിലേക്കാണ് ഈ വർഷം പി.ജി കൗൺസലിങ്.

ദേശീയ ക്വാട്ട സീറ്റുകൾ, സംസ്ഥാന മെഡിക്കൽ, ഡെന്റൽ കോളജുകൾ, കേന്ദ്ര, ഡീംഡ് യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൗൺസലിങ്ങിനിടെ ഇഷ്ടമുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.