സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പിട്ടു
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് സൂചന. ലോകായുക്ത, സര്‍വകലാശാലാ ഭേദഗതി ബില്ലുകള്‍ ഒഴികെയുള്ള ഒന്‍പതു ബില്ലുകളും ഒപ്പിടുമെന്നു ഗവര്‍ണര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബില്ലുകളിലെ ഭേദഗതി വ്യവസ്ഥകള്‍ സംബന്ധിച്ചു ബന്ധപ്പെട്ട മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരിക്കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.
പേഴ്സണല്‍ സെക്രട്ടറിമാരെ ഒഴിവാക്കി, വകുപ്പു സെക്രട്ടറിമാരുമായെത്തി വിശദീകരിക്കാനാണു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. ഇന്നു ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും. ഗോഹട്ടിയും മഹാരാഷ്ട്രയും സന്ദര്‍ശിച്ച ശേഷമാകും കേരളത്തില്‍ മടങ്ങിയെത്തുക. നേരത്തെ നിയമസഭ പാസാക്കിയ മില്‍മ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ ഭേദഗതി ബില്ലിലും യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ടതു റദ്ദാക്കിയ ബില്‍ ഗവര്‍ണര്‍ നേ രത്തേ ഒപ്പുവച്ചിരുന്നു. ഒരു നിയമക്കുരുക്കുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഇതില്‍ ഒപ്പുവച്ചത്.