എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

October 2, 2022 Off By Editor

​തൊ​ടു​പു​ഴ: 17.44 ഗ്രാം ​എം.​ഡി.​എം.​എ​യും 34.9 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ ​പി​ടി​യി​ൽ. തൊ​ടു​പു​ഴ​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ അ​ങ്കം​വെ​ട്ടി മു​ങ്ങാ​ശേ​രി​യി​ൽ നി​വി​ൻ ബേ​ബി (22), കു​മാ​ര​മം​ഗ​ലം മു​ത്താ​രം​കു​ന്ന്​ കാ​ര​മ​ക്കാ​വി​ൽ അ​നു ഉ​ണ്ണി (29), അ​രി​ക്കു​ഴ അ​പ്പാ​മ​ല​യി​ൽ അ​മ​ൽ ബാ​ബു (25) എ​ന്നി​വ​ർ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ​ പി​ടി​യി​ലാ​യ​ത്.

അ​രി​ക്കു​ഴ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി യു​വാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം എ​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സം​ഘം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ കാ​ണു​ക​യും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന്​ ശേ​ഷം​ കാ​റി​ൽ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ്​ ഡാ​ഷി​ൽ​ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​വും ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​മ​ൽ ബാ​ബു​വി​​ന്‍റേ​താ​ണ്​ കാ​ർ. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി എം.​ആ​ർ. മ​ധു ബാ​ബു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നൗ​ഷാ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ ഷം​സു​ദ്ദീ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​ഒ ഹ​രീ​ഷ്, മാ​ഹി​ൻ, രാ​ജേ​ഷ്, ജി​ല്ല ഡാ​ൻ​സെ​ഫ്​ ടീം ​തു​ട​ങ്ങി​യ​വ​രാ​ണ്​ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.