വീട്ടുടമയ്ക്കു നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജം; കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ തിരഞ്ഞ് പോലീസ്

കൊച്ചി : ഇളംകുളത്ത് യുവതി കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭർത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവർ വീട്ടുടമയ്ക് നൽകിയ തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളിൽ പോലും അവ്യക്തത തുടരുകയാണ്.

കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടിൽ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയിലാണ് ഇന്നലെ ദിവസങ്ങളോളം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത്. ഒരു വർഷമായി ലക്ഷമി എന്ന യുവതി ഭർത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. നഗരത്തിലെ ഹെയർ ഫിക്സിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവ് കൊലപാതകത്തിന് ശേഷം കടന്ന് കളഞ്ഞുവെന്നാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്തേക്ക് ആരെയും കണ്ടിരുന്നില്ല.വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുടമ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story