വർക്‌ഷോപ്പിൽ കയറി മടുത്തു; സർവീസ് സെന്ററിലെത്തി സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ
ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ വാഹനം സ്ഥിരം വർക്‌ഷോപ്പിലാണെങ്കിൽ ആർക്കാണെങ്കിലും ദേഷ്യം വരും. സർവീസ് സെന്ററിൽ കയറി മടുത്താൽ ചിലപ്പോൾ വാഹനം കത്തിച്ചു കളഞ്ഞാലോ എന്ന ചിന്ത വരെ…
ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ വാഹനം സ്ഥിരം വർക്‌ഷോപ്പിലാണെങ്കിൽ ആർക്കാണെങ്കിലും ദേഷ്യം വരും. സർവീസ് സെന്ററിൽ കയറി മടുത്താൽ ചിലപ്പോൾ വാഹനം കത്തിച്ചു കളഞ്ഞാലോ എന്ന ചിന്ത വരെ…
ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ വാഹനം സ്ഥിരം വർക്‌ഷോപ്പിലാണെങ്കിൽ ആർക്കാണെങ്കിലും ദേഷ്യം വരും. സർവീസ് സെന്ററിൽ കയറി മടുത്താൽ ചിലപ്പോൾ വാഹനം കത്തിച്ചു കളഞ്ഞാലോ എന്ന ചിന്ത വരെ വന്നേക്കാം. ആ ചിന്ത പ്രാവർത്തികമാക്കി മാറ്റിയിരിക്കുകയാണ് രാജസ്ഥാൻ ജോദ്പൂർ സ്വദേശി. സർവീസ് സെന്ററിലെത്തി തന്റെ വാഹനം ഇയാൾ കത്തിക്കാൻ ശ്രമിച്ചത്.
രണ്ടുവർഷം മുമ്പ് സ്വന്തമാക്കിയ എസ്‍യുവിക്ക് സ്ഥിരം തകരാറാണെന്നാണ് ഉടമ പറയുന്നത്. നിരവധി തവണ ഷോറൂമിലെത്തിച്ചെങ്കിലും തകരാർ പരിഹരിച്ചില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വർക‌്‌ഷോപ്പിലെത്തി ജീവനക്കാരുമായി തർക്കിച്ചതിന് ശേഷം കാറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജീവനക്കാരാണ് പെട്ടെന്ന് തീ അണച്ചത്, സർവീസ് സെന്ററിലെ ജീവനക്കാരിൽ ഒരാളുടെ ദേഹത്തേക്കും തീ പടർന്നുവെന്ന് വിഡിയോയിൽ കാണാം.
തകരാർ പരിഹരിക്കാത്തതുമായി ബന്ധപ്പെട്ട് സർവീസ് സെന്റർ ജീവനക്കാരുമായി വാക്കേറ്റമുണ്ടായെന്നും ഇതേ തുടർന്നാണ് ഉടമ പെട്രോൾ ഒഴിച്ച് വാഹനം കത്തിച്ചത്. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഉടമയേയും സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു