മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്‍; സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിൽ ബൈക്ക് യാത്രികൻ അറസ്റ്റിൽ

മുന്‍പും സമാന അപകടം; അന്ന് മരിച്ചത് സൈക്കിള്‍ യാത്രികന്‍; സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തിൽ ബൈക്ക് യാത്രികൻ അറസ്റ്റിൽ

November 17, 2022 0 By Editor

കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനയാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ വാഹനം നിർത്താതെ പോവുകയായിരുന്നു.

വിഷ്ണുവിന്റെ ബൈക്ക് ഇടിച്ച് നേരത്തെയും ഒരാള്‍ മരിച്ചിരുന്നു. 2020ജൂണ്‍ 12ാം തീയതിയാണ് ഇയാളുടെ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയുമായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ സീനിയർ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. പിറവം സ്വദേശിയാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam