ചുവന്ന ചുണ്ടുകള്‍ക്കായി ചില പൊടികൈകള്‍

ചുവന്ന ചുണ്ടുകള്‍ക്കായി ചില പൊടികൈകള്‍

June 19, 2018 0 By Editor

എല്ലാവരും പൊതുവേ ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്. എന്നാല്‍ നമുക്കുള്ളതാകട്ടെ ഇളം റോസ് നിറത്തിലുള്ള ചുണ്ടും. എന്നാല്‍ അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ നാട്ടുവിദ്യകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.

മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും.

ദിവസവും കിടക്കുന്നതിനു മുമ്പ്് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.

ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.

പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.

ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.

മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ക്ക് ഭംഗിയുള്ളതാകും.

പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.



This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkralakerala.com does not claim responsibility for this information…