പരിചയമുള്ള ചേച്ചി ബിസ്‌ക്കറ്റ് നൽകി; അതിന് ശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും; അവർ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും, പിന്നെ ഒന്നും തോന്നില്ല; മൂക്കിൽ മണപ്പിച്ച് തരും; കോഴിക്കോട്ട് ലഹരിമാഫിയ കെണിയിൽ വീഴ്‌ത്തിയ എട്ടാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ !
കോഴിക്കോട്: ലഹരി സംഘം കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നവയാണ്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി…
കോഴിക്കോട്: ലഹരി സംഘം കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നവയാണ്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി…
കോഴിക്കോട്: ലഹരി സംഘം കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നവയാണ്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി പറയുന്നു. ശരീരത്തിൽ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തെളിവുകൾ ഇല്ലെന്ന പേരിൽ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി.
പെൺകുട്ടി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നൽകിയ ബിസ്‌കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട് മറ്റുള്ളവരുമെത്തി. കൂടൂതൽ ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടർന്ന്, ഓരോ സ്ഥലത്തുകൊണ്ടുപോയി മൂക്കിൽ മണപ്പിക്കുകയോ, ഇൻജക്ഷൻ എടുക്കുകയോ ചെയ്യും. അവർ തന്നെ കൈപിടിച്ച് കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാൽ പിന്നെ ഓർമ കാണില്ലെന്നും വിദ്യാർത്ഥിനി പറയുന്നു.
ഒടുവിൽ എം.ഡി.എം.എ ലഹരിയുടെ കെണയിലായതോടെ താൻ ഉൽപ്പെടെയുള്ള മൂന്ന് പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശേരിയിൽ പോയതായും പറയുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ കെട്ടിവെച്ച ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാൻ എക്‌സ് പോലൊരു അടയാളം കയ്യിൽ വരച്ചിട്ടുണ്ടാവും. ചിലരുടെ കയ്യിൽ സ്‌മൈൽ ഇമോജി വരച്ചതായും കുട്ടി പറയുന്നു. വിഷയം വീട്ടുകാർ ചോമ്പാല പൊലീസിൽ അറിയിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷൻ പരിസരത്തെത്തി. തനിക്ക് ലഹരി നൽകിയവർ തന്നെ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പതറിയെന്നും പെൺകുട്ടി പറയുന്നു.
ലഹരിയുടെ പിടിയിലേക്ക് വീണതിനെ കുറിച്ച് കുട്ടി പറഞ്ഞതിങ്ങനെയാണ്:
'പരിചയമുള്ള ചേച്ചി തന്നതുകൊണ്ട് ബിസ്‌ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കിൽ മണപ്പിച്ച് തരും. ഇൻജക്ഷൻ എടുക്കും. അവർ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും. ബിസ്‌ക്കറ്റ് കഴിച്ച് കഴിയുമ്പോൾ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാൽ പിന്നെ ഒന്നും തോന്നില്ല. ഓർമ ഉണ്ടാകില്ല'. ബിസ്‌കറ്റിൽ തുടങ്ങി, പിന്നീട് പൊടിരൂപത്തിൽ മൂക്കിൽ വലിപ്പിച്ചു, കൂടുതൽ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയിൽ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തിൽ എത്തിച്ചു. ഒടുവിൽ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താൻ ഉൽപ്പെടെയുള്ള മൂന്ന് പെൺകുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ലഹരി കൈമാറാനായി തലശേരിയിൽ പോയി.
'അവർ പറഞ്ഞതനുസരിച്ച് ബാഗിൽ സാധനങ്ങളുമായി തലശേരിയിൽ പോയി. ഡൗൺ ടൗൺ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. എക്‌സ് പോലെ ഒരു അടയാളം തന്റെ കയ്യിൽ വരയ്ക്കും. അത് കണ്ടാൽ അവർക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യിൽ സ്‌മൈൽ ഇമോജി വരച്ചിട്ടുണ്ട് "ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തിൽ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടർന്നാണ് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചത്.