പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് എട്ടുവർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് എട്ടുവർഷം കഠിനതടവും പിഴയും

December 15, 2022 0 By Editor

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് എട്ടുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടായി പുത്തൻപുര കല്ലേക്കാട് സന്തോഷിനെ (39) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. കോട്ടായി പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ആലത്തൂർ സർക്കിൾ ഇൻസ്പെക്ടർ കെ.എ. എലിസബത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.