
വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ യൂ ട്യൂബ് ചാനലുകൾക്കെതിരെ നടപടി | Action against YouTube channels for spreading fake videos
December 20, 2022ദില്ലി: വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ യൂ ട്യൂബ് ചാനലുകൾക്കെതിരെ നടപടി. യൂ ട്യൂബ് ചാനലുകളിൽ പ്രസിദ്ധപ്പെടുത്തിയ പല വീഡിയോകളും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക്ക് വിഭാഗം കണ്ടെത്തിയതോടെയാണ് നടപടി. ന്യൂസ് ഹെഡ്‍ലൈൻസ്, സർക്കാരി അപ്ഡേറ്റ്, ആജ് തക് ലൈവ് എന്നീ യൂട്യൂബ് ചാനലുകളാണ് ചൂട്ടിച്ചത്. 33 ലക്ഷത്തോളം സബ്സ്ക്രൈബർമാരാണ് മൂന്ന് ചാനലുകളിലുമായി ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് കോടി വ്യൂവർഷിപ്പും മൂന്ന് ചാനലുകൾക്കൂം കൂടി ഉണ്ടായിരുന്നതായി പി ഐ ബി അറിയിച്ചു.