യുവതി ആശുപത്രി അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍; അമ്മയുടെ മൃതദേഹം കിടക്കയ്ക്കടിയില്‍” കൊലപ്പെടുത്തിയത് മയക്കുമരുന്ന് നൽകി !

യുവതി ആശുപത്രി അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍; അമ്മയുടെ മൃതദേഹം കിടക്കയ്ക്കടിയില്‍” കൊലപ്പെടുത്തിയത് മയക്കുമരുന്ന് നൽകി !

December 22, 2022 0 By Editor

ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയേയും മകളേയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇ.എന്‍.ടി. ആശുപത്രിയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ തിയ്യേറ്ററിലെ അലമാരയിലായിരുന്നു മകളുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി കിടയ്ക്കയ്ക്ക് അടിയിലായിരുന്നു അമ്മയുടെ മൃതദേഹം.

ഇരുവരും ചികിത്സയ്ക്കായി എത്തിയതായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മന്‍സൂഖിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തിയ്യേറ്ററിലെ അലമാരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തുറന്ന് നോക്കിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഇവര്‍ ഒറ്റയ്ക്കല്ല ആശുപത്രിയിലെത്തിയതെന്ന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയുടെ മൃതദേഹം ആശുപത്രി കിടക്കയ്ക്കടിയില്‍ നിന്ന് ലഭിച്ചത്.

CCTV switched off: Mother & daughter drugged, strangled to death in Gujarat hospital

ഭാരതി വാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്ത മന്‍സൂഖിന് ഭാരതി വാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

ആറ് വര്‍ഷം മുമ്പ് വിവാഹിതയായ ഭാരതി വാല കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ചാമ്പ വാലയ്ക്ക് അടുത്ത ദിവസങ്ങളില്‍ കാലുവേദനയുണ്ടായിരുന്നു. ഇതിന്റെ ചികിത്സാര്‍ഥം മറ്റൊരു ആശുപത്രയില്‍ പോയ ശേഷം ചെവി പരിശോധനയ്ക്കായി എത്തുകയായിരുന്നു. ആശുപത്രി ഉടമ ഡോ. അര്‍പിത് ആശുപത്രിയില്‍ ഇല്ലാതിരുന്ന സമയത്ത്, ബുധനാഴ്ച രാവിലെ 9.30നും 10.30നുമിടയിലാണ് കൊലപാതകം നടന്നതായി സംശയിക്കപ്പെടുന്നത്. ഈ സമയത്ത് സി.സി.ടി.വി. പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാവിലെ 9 മണിയോടെയാണ് ഡോ. അര്‍പിത് ആശുപത്രി വിട്ടത്.

ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.