ആ ചുംബനരംഗത്തിൽ മാത്യൂസ് വളരെ പേടിച്ചു ! ഒരുപാട് എടുക്കേണ്ടി വന്നു- മാളവിക മോഹൻ

മാളവിക മോഹനും മാത്യൂസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. അടുത്തിടെ ഒരു അഭിമുഖത്തെ സിനിമയിലേ ഒരു ഇന്റിമേറ്റ് സീലിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ…

മാളവിക മോഹനും മാത്യൂസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. അടുത്തിടെ ഒരു അഭിമുഖത്തെ സിനിമയിലേ ഒരു ഇന്റിമേറ്റ് സീലിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ നായികയായി എത്തിയ മാളവിക മോഹൻ.

Malavika Mohanan, Mathew Thomas to team up for a Malayalam film written by  Benyamin and GR Indugopan | Malayalam Movie News - Times of India

“സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു രംഗത്തിൽ കേന്ദ്ര കഥാപാത്രമായ ക്രിസ്റ്റിയെ ചുംബിക്കേണ്ട അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കുന്ന ഒരു രംഗമുണ്ട്, അത് സംഭവിച്ചോ എന്ന് നിങ്ങൾ സിനിമ കണ്ട് തന്നെ മനസ്സിലാക്കുക. എന്നാൽ അതിൻറെ ചിത്രീകരണം വളരെ രസകരമായിരുന്നു. കാരണം മാത്യൂസ് നല്ലപോലെ പേടിച്ചിരിക്കുകയായിരുന്നു. സത്യത്തിൽ അവൻ ഭയങ്കര പാവമാണ്, ഞാനും ഇതുവരെ ഓൺ സ്ക്രീനിൽ ചുംബിച്ചിട്ടില്ല. കിസ്സ് ചെയ്യേണ്ട രംഗത്തിന് മുന്നിലുള്ള ഒരു ഇൻ്റിമസി ഒക്കെ ഉണ്ടല്ലോ നല്ല പ്രയാസമായിരുന്നു അത് വർക്കൗട്ട് ചെയ്തെടുക്കാൻ. അതുകൊണ്ട് ഒക്കെ ആവാം ആ രംഗം ഒരുപാട് റീട്ടെക്ക് പോയ ശേഷമാണ് പൂർത്തിയായത്.” മാളവിക പങ്കുവെച്ചു.

നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിനായി ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.’റോക്കി മൗണ്ടെയിൻ സിനിമാസ്’ന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഒരു റൊമാന്റിക്ക് ഫീൽ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story