ചോദിച്ച പണം നൽകിയില്ല; അബുദാബിയിൽ മലപ്പുറം സ്വദേശിയെ ബന്ധു കുത്തിക്കൊന്നു
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ചോദിച്ച…
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ചോദിച്ച…
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ യാസർ അറഫാത്ത് (38) ആണ് അബുദാബി മുസഫയിൽ ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണ് കൃത്യം നടത്തിയത് എന്നാണ് വിവരം. ശമ്പളം നൽകിയതിനു പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചർച്ചയ്ക്കായി മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
3 പേരും പുറത്തേക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവീഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിർ സംഭവ സ്ഥലത്തുവച്ച് മരിച്ചതായാണ് വിവരം. സംഭവത്തെ തുടർന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസർ അറഫാത്ത്. ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്.