'സുരക്ഷയില്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കും, തടയാം'; ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി സതീശൻ

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെ…

കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കും.

പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എൽ.ഡി.എഫ് കൺവീനറുടെ വരവ്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആരും പറയാൻ പാടില്ലാത്ത വാക്കുകൾ ഏഷ്യാനെറ്റ് റിപ്പോർട്ടറെ കുറിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്.

മാധ്യമ പ്രവർത്തകന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണ് എം.വി ജയരാജന്റെ രണ്ടാമത്തെ വാചകം. അത് നിയമസഭയിൽ പോലും പറയാൻ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണ്. ജനകീയ പ്രതിരോധ ജാഥക്ക് വേണ്ടി പാലായിൽ ബസ് സ്റ്റാൻഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിർമിക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുർവിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും എന്ത് തോന്ന്യാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story