ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ മൂന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ ഓള്‍ഡ്‌ട്രാ ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ…

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ മൂന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു.

സ്വന്തം തട്ടകമായ ഓള്‍ഡ്‌ട്രാ ഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണു യുണൈറ്റഡ്‌ തോല്‍പ്പിച്ചത്‌. സ്‌കോട്ട്‌ മക്‌ടോമിനയും ആന്റണി മാര്‍ഷ്യലുമാണു ഗോളടിച്ചത്‌. യുണൈറ്റഡ്‌ ഈ സീസണില്‍ കളിച്ച ഏറ്റവും മികച്ച ഒന്നാം പകുതിയായിരുന്നു കാണാനായത്‌.

തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തിയ യുണൈറ്റഡ്‌ ഒന്നാം പകുതിയില്‍ 21 ഷോട്ടുകള്‍ തൊടുത്തു. ഒരു ഗോള്‍ മാത്രമെ വന്നുള്ളൂ. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ ഫോഡിന്റെ സേവുകളും യുണൈറ്റഡ്‌ താരങ്ങളും മോശം ഫിനിഷിങും എവര്‍ട്ടണിനെ സഹായിച്ചു. 36-ാം മിനിറ്റില്‍ സാഞ്ചോയുടെ പാസ്‌ സ്വീകരിച്ച്‌ മകേ്‌ടാമിനെ യുണൈറ്റഡിന്‌ ലീഡ്‌ നല്‍കി. . മാര്‍കസ്‌ റാഷ്‌ഫോര്‍ഡും ആന്റണിയും വാന്‍ ബിസാകയും മികച്ച ഗോളവസരങ്ങള്‍ തുലച്ചു. രണ്ടാം പകുതിയില്‍ യുണൈറ്റഡ്‌ മാര്‍ഷ്യലിനെ കളത്തില്‍ ഇറക്കി. 71-ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ ഗോള്‍ യുണൈറ്റഡിന്റെ ലീഡ്‌ ഇരട്ടിയാക്കി. എവര്‍ട്ടണ്‍ നായകന്‍ കോള്‍മാന്റെ അലക്ഷ്യമായ ക്ലിയറന്‍സ്‌ റാഷ്‌ഫോഡിന്‌ പന്ത്‌ സമ്മാനിച്ചു. റാഷ്‌ഫോഡ്‌ പന്ത്‌ മാര്‍ഷലിന്‌ കൈമാറി. മാര്‍ഷ്യല്‍ പന്ത്‌ അനായാസം ലക്ഷ്യത്തിലെത്തിച്ചു. എറിക്‌സണ്‍ പരുക്ക്‌ മാറി അവസാന 10 മിനിറ്റില്‍ കളിച്ചത്‌

യുണൈറ്റഡ്‌ ആരാധകര്‍ക്കു സന്തോഷം നല്‍കി. ജയത്തോടെ യുണൈറ്റഡ്‌ 29 മത്സരങ്ങളില്‍നിന്ന്‌ 56 പോയിന്റുമായി ലീഗില്‍ മൂന്നാം സ്‌ഥാനത്തേക്കു മുന്നേറി. എവര്‍ട്ടണ്‍ 27 പോയിന്റുമായി ആറാം സ്‌ഥാനത്ത്‌ നില്‍ക്കുകയാണ്‌.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story